---
title: "അധ്യാപക ദിനാചരണവും ആദരിക്കലും നടത്തി"
english_title: "Teachers Day Celebration And Felicitation Held At Elappeedika Anugraha Arts And Sports Club Library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381326/teachers-day-celebration-felicitation-elappeedika-anugraha-library-06092026`"
published_at: "2026-09-06T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cef24486e9_1000274970.jpg"
keywords: ["Elapeedika", "Teachersday"]
---

# അധ്യാപക ദിനാചരണവും ആദരിക്കലും നടത്തി

> **Lead Summary:** **ഏലപ്പീടിക**: അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണവും ആദരിക്കലും നടത്തി. വായനശാലയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോബ് ഒ എ അധ്യക്ഷത വഹിച്ചു.

## Article Content

**ഏലപ്പീടിക**: അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണവും ആദരിക്കലും നടത്തി. വായനശാലയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോബ് ഒ എ അധ്യക്ഷത വഹിച്ചു.

ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന, ഇപ്പോൾ പാടിച്ചിറ യു പി സ്കൂൾ ഹെഡ്മാസ്റ്ററായ സജിൻ ജോസിനെ വായനശാലയിലെ ബാലവേദി അംഗങ്ങളും ഏഴാം വാർഡിലെ വിദ്യാർഥികളും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.

തുടർന്ന് സജിൻ ജോസ് സർ ഇന്ന് വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും സംബന്ധിച്ച് സംസാരിച്ചു. ചടങ്ങിൽ വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം, കമ്മിറ്റി അംഗങ്ങളായ സജി പി കെ, ഷിജു ഇ കെ, സെബാസ്റ്റ്യൻ പി വി, ലൈബ്രേറിയൻ ജോമിലി പി എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381326/teachers-day-celebration-felicitation-elappeedika-anugraha-library-06092026`)